പാറശാല: പാറശാല ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് 'മാറ്റൊലി' ജോയ് നന്ദാവനം ഉദ്ഘാടനം ചെയ്തു.എൻ.സുഗത അദ്ധ്യക്ഷത വഹിച്ചു.ട്രെയിനർ എം.സിന്ധു, സ്റ്റാഫ് സെക്രട്ടറി ആർ.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ട്രെയിനർ എസ്.ജയചന്ദ്രൻ സ്വാഗതവും ഷീജ ജാസ്മിൻ നന്ദിയും പറഞ്ഞു.