prabha

തിരുവനന്തപുരം:സരസ്വതി സമ്മാൻ ലഭിച്ച കവി പ്രഭാവർമ്മയെ കേരള സർവകലാശാല അദ്ധ്യാപകർ ആദരിച്ചു. കേരള സർവകലാശാല ടീച്ചേഴ്സ് അസോസിയേഷൻ കാര്യവട്ടം ക്യാമ്പസിലെ 'ക്ലിഫി, ൽ വച്ചായിരുന്നു അനുമോദന യോഗം നടത്തിയത്. കേരള സർവകലാശാലയിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് നൽകിയ യാത്രയയപ്പ് യോഗം പ്രഭാവർമ്മ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ഡോ . വി.ബിജു അദ്ധ്യക്ഷനായി. മുൻ വൈസ് ചാൻസലർ പ്രൊഫ. വി.പി. മഹാദേവൻ പിള്ള ,മുൻ പ്രോ-വൈസ് ചാൻസലർ പ്രൊഫ. പി.പി. അജയകുമാർ , സിൻഡിക്കേറ്റ് അംഗങ്ങളായ മുരളീധരൻ പിള്ള , പ്രൊഫ. കെ.ജി. ഗോപ് ചന്ദ്രൻ ,പ്രൊഫ. പി.എം.രാധാമണി, രജിസ്ട്രാർ പ്രൊഫ. കെ.എസ്. അനിൽകുമാർ , മുൻ സിൻഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച് . ബാബു ജാൻ, പ്രൊഫ. എം.വിജയൻ പിള്ള ,ആർ.അരുൺ കുമാർ , പ്രൊഫ. ലളിത , സെനറ്റ് അംഗം ഡോ. എസ്.നസീബ്, പ്രൊഫ.സി.എസ്.ജയ,പ്രൊഫ. എ.എം.ഉണ്ണികൃഷ്ണൻ ,പ്രൊഫ. ഷേർലി വില്യംസ്, പ്രൊഫ. മനോജ് ചങ്ങാട്ട്, പ്രൊഫ. സൈമൺ തട്ടിൽ, ഡോ. പ്രമോദ് കിരൺ എന്നിവർ പങ്കെടുത്തു.