വർക്കല: ഇടവ റെയിൽവേ സ്‌റ്റേഷൻ ഓഫീസിൽ മോഷണം നടന്നതായി പരാതി. ഞായറാഴ്ച രാത്രി 9.30നും തിങ്കളാഴ്ച രാവിലെ 6.30നും ഇടയിൽ മോഷണം നടന്നതായി ക്ലർക്ക് ഇൻ ചാർജ്ജ് അനന്തു ബാലചന്ദ്രൻ അയിരൂർ പൊലീസിൽ പരാതി നൽകി. ടിക്കറ്റ് ബുക്കിംഗ് ഓഫീസ് മുറിയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയിട്ടുള്ളത്. ഏതാനും ദിവസത്തെ ടിക്കറ്റ് കളക്ഷൻ തുകയാണ് ഓഫീസിലുണ്ടായിരുന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന 15,221 രൂപ മോഷ്ടിച്ചതായി പരാതിയിൽ പറയുന്നു. ആർ.പി.എഫ്, റെയിൽവേ പൊലീസ് വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അയിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.