murukesapilla

തിരുവനന്തപുരം : റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയായ മുൻ ജീവനക്കാരൻ അറസ്റ്റിൽ. കൈമനം കുരുമം റോഡിൽ പാലറ തീർഥം വീട്ടിൽ

മരുകേശപിള്ളയാണ് ( 52)

അറസ്റ്റിലായത്. റെയിൽവേയിൽ ക്ലാസ് 4 ജീവനക്കാരനായ ഇയാൾ തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലാണ്. റെയിൽവേയുടെ വിവിധ തസ്തികളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം വാങ്ങുകയും തുടർന്ന് ഒളിവിൽ പോവുകയുമായിരുന്നു. തിരുനൽവേലിയിൽ ടി.ടി.ഇ ഗ്രൂപ്പ് ഡി,ഗ്രൂപ്പ് സി,നഴിസിംഗ് എൻജിനിയറിംഗ് എന്നീ തസ്തികകളിലായിരുന്നു ജോലി വാഗ്ദാനം ചെയ്തിരുന്നത്. ഉദ്യോഗാർത്ഥികളിൽ നിന്ന് ആറു മുതൽ 20 ലക്ഷം രൂപ വരെ കൈപ്പറ്റിയിരുന്നു. വിശ്വാസത്തിനായി ചെക്കുകൾ ഈടായി നൽകുന്നതായിരുന്നു പതിവ്. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ 11 കേസുകൾ നിലവിലുണ്ട്.സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഷെരിഫ്.എസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ് ജയാലാലുദീൻ,സീനിയർ സി.പി.ഒമാരായ അഖിൽ ദേവ്, ലെനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.