കല്ലമ്പലം: മലയാള വേദിയുടെ പ്രതിമാസ കൂട്ടായ്മ നാവായിക്കുളം സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസിൽ നടന്നു.കവി സി.ദിവാകരൻ അനുസ്മരണ പ്രഭാഷണം കാര്യവട്ടം ശ്രീകണ്ഠൻ നായർ നിർവഹിച്ചു.'കലയിലെ കറുപ്പും വെളുപ്പും'എന്ന വിഷയം നൃത്ത അദ്ധ്യാപികയായ നന്ദിനി ഗൗരിശങ്കരം അവതരിപ്പിച്ചു.തുടർന്ന് കായിക്കര അശോകന്റെ "ദൈവത്തിന്റെ കാൽപ്പാട്" എന്ന കവിതയുടെ ചർച്ചയും നടന്നു.സാഹിത്യകാരിയും അദ്ധ്യാപികയുമായ സുജകമല പുസ്തകം പരിചയപ്പെടുത്തി.