തിരുവനന്തപുരം: ടെലിവിഷൻ,റേഡിയോ,സോഷ്യൽ മീഡിയ,സ്റ്റേജ് ഷോ രംഗത്തെ പ്രോഗ്രാം അവതരണത്തിന്റെയും പ്രോഗ്രാം മേക്കിംഗിന്റെയും ന്യൂതന രീതികൾ സൗജന്യമായി പഠിപ്പിക്കുന്ന സമ്മർക്യാമ്പ് മേയ് ആദ്യവാരം നടക്കും.ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.ടെലിവിഷൻ പ്രോഗ്രാം പ്രെമോഷൻ കൗൺസിലും കേരള സ്കൂൾ മീഡിയാ ക്ലബ് ഫോറവും സൺ സ്റ്റാർ മീഡിയയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.50 പേർക്ക് അവസരം നൽകും.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ mediasunstar@gmail.com എന്ന മെയിൽ ഐ.ഡിയിലേയ്ക്ക് ഫോട്ടോ ഉൾപ്പെടെയുള്ള ബയോഡേറ്റ അയയ്ക്കണം.