
സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ആരാധകരാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയ്ക്ക്. നൃത്തത്തിലൂടെയാണ് ദിയ ആരാധകരെ നേടിയെടുത്തത്. തന്റെശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് ഒരുപാട് വിമർശനങ്ങളും കേൾക്കാറുണ്ട്. ആദ്യ കാമുകനുമായി ബ്രേക്കപ്പായത് വലിയ വാർത്ത ആയിരുന്നു. പിന്നീട് അശ്വിൻ ഗണേഷുമായി പ്രണയത്തിലാവുകയും ചെയ്തു. അശ്വിനും ദിയയും ഒരുമിച്ച് ഡാൻസ് റീൽസ് ചെയ്യാറുണ്ട്. ഒരുമിച്ച് യാത്രകളും നടത്തിയിട്ടുണ്ട്. അശ്വിന്റെ ജന്മദിനത്തിൽ ദിയ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.എന്റെ മനുഷ്യ സൂര്യപ്രകാശത്തിന് സന്തോഷകരമായ ജന്മദിനം ഞാൻ ഇത്രയും നാളായി തിരഞ്ഞത് ശരിക്കും നിന്നെയാണ്. നീ അടുത്ത 100 വർഷം ജീവിക്കട്ടെ എന്നോടൊപ്പം. ഈ മനോഹരമായ അർദ്ധരാത്രി വിസ്മയത്തിന് കോവളത്തെ രാവിസ് ലീലയ്ക്ക് നന്ദി. അശ്വിന് ജന്മദിനം ആശംസിച്ച് ദിയ കുറിച്ചു. കോവളത്തെ ലീല ഹോട്ടലിൽ ആണ് അശ്വിന്റെ ജന്മദിനം ദിയ ആഘോഷിച്ചത്. ഇരുവരും ഹോട്ടൽ മുറിയിൽ കേക്കിനു മുമ്പിൽ ഇരിക്കുന്ന ചിത്രവും പങ്കുവച്ചു.