ss

അഭിനയത്തിനൊപ്പം ബിസിനസ് രംഗത്തും സജീവമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ജെൻഡർ ന്യൂട്രൽ ലിപ് ബാം കമ്പനി മുതൽ സ്കിൻ കെയർ ബ്രാന്റ് 9 സ്കിൻ,​ ഫെമി തുടങ്ങി നിരവധി സംരംഭങ്ങളുണ്ട് നയൻതാരയുടെ ഉടമസ്ഥതയിൽ,​ തന്റെ ഓഫീസ് കെട്ടിടത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് നയൻതാര.

ഭർത്താവ് വിഘ്നേഷ് ശിവനും മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പം നയൻതാര താമസിക്കുന്ന വീടിന്റെ മുകളിൽ തന്നെയാണ് ഓഫീസ്. ഉയരമുള്ള സീലിംഗും ധാരാളം ഗ്ലാസ് വർക്കുകയും ഉൾപ്പെടുന്ന ഒരു മിനിമലിസ്റ്റിക് ഡിസൈനാണ് തിരഞ്ഞെടുത്തത്. ഓഫീസ് പൂർത്തിയാക്കാൻ ഒപ്പമുണ്ടായിരുന്നവർക്ക് നന്ദി അറിയിച്ച് ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലൂടെയാണ് സൈബർ ലോകത്തേക്ക് നയൻതാര കാലെടുത്തു വയ്ക്കുന്നത്. അതേസമയം പ്രദീപ് രംഗനാഥൻ നായകനാവുന്ന ലവ് ഇൻഷ്വറൻസ് കമ്പനി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് വിഘ്നേഷ് ശിവൻ. ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ അഭിനയിച്ച ശേഷമാണ് ബിസിനസ് രംഗത്ത് സജീവമാകുകയായിരുന്നു നയൻതാര. ടെസ്റ്റ് എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്.