കല്ലമ്പലം: നവകേരളം കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലമ്പലത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫോറം സംസ്ഥാന പ്രസിഡന്റ് എം.ഖുത്തൂബ് ഉദ്ഘാടനം ചെയ്തു.ഓർഗനൈസിംഗ് സെക്രട്ടറി വർക്കല മോഹൻദാസ്‌ അദ്ധ്യക്ഷത വഹിച്ചു.ഫോറം വൈസ് പ്രസിഡന്റ് മുബാറക് റാവുത്തർ,സംസ്ഥാന സെക്രട്ടറി മടവൂർ രാധാകൃഷ്ണൻ,ജോയിന്റ് സെക്രട്ടറി ഞെക്കാട് പ്രകാശ്,സംഘമിത്ര സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ,ജോസഫ് അഗസ്റ്റിൻ,മൊയ്തീൻകണ്ണ്,റാവുത്തർ,സീനത്ത് ബീഗം,എൽ.സി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.