നേമം: ഈദ് ദിനത്തിൽ ആരും വിശന്നിരിക്കരുത് എന്ന പ്രവാചകന്റെ സന്ദേശം ഉൾക്കൊണ്ട് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് മുന്നിൽ നിർദ്ധനർക്ക് സൗജന്യ ബിരിയാണി വിതരണം ചെയ്യും. കുറുവാണി ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷൻ ഫൗണ്ടേഷനാണ് 500 ഓളം ബിരിയാണി കിറ്റുകൾ വിതരണം ചെയ്യുന്നത്.ഫൗണ്ടേഷൻ രക്ഷാധികാരി ഡോ.എ.കെ.മീരസാഹിബ്, സാധു സംരക്ഷണ സമിതി സെക്രട്ടറി ശാന്തിവിള സുബൈർ,ഫൗണ്ടേഷൻ സെക്രട്ടറി കാരയ്ക്കാമണ്ഡപം ഷാഹുൽ ഹമീദ്,പ്രസിഡന്റ് നേമം സുബൈർ,മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകും.