pravasi

തിരുവനന്തപുരം: വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത വേണമെന്ന് പൊലീസ്. വിദേശത്തുള്ള സുഹൃത്തോ ബന്ധുവോ അവിടെ നിയമലംഘനത്തിന് തടവിലാണെന്നും മോചനത്തിനായി അടിയന്തരമായി പണം നൽകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെടും. വിശ്വസിപ്പിക്കുന്നതിനായി പൊലീസ് ഓഫീസർ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന വ്യാജരേഖകൾ എന്നിവ അയച്ചുനൽകും. തുടർന്ന് പൊലീസിന്റെ വ്യാജ യൂണിഫോം ധരിച്ച് സ്കൈപ്പ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയുമാണ് ചെയ്യുന്നത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറിൽ അറിയിക്കണം. www.cybercrimegov.in വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.