hi

വെഞ്ഞാറമൂട്: ചുള്ളാളത്ത് ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിലെ ഒന്നാം പ്രതി ബംഗളൂരുവിൽ മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ കൂനൻവേങ്ങ മർഹബ മൻസിലിൽ സച്ചിൻ. എസ്. സിയാദ് (29)​ ആണ് മരിച്ചത്. മാർച്ച് 25ന് രാത്രി ചുള്ളാളം ജംഗ്ഷന് സമീപത്തായിരുന്നു സംഘർഷം. സംഭവത്തിൽ 4 പേർക്ക് വെട്ടേറ്റിരുന്നു. ചുള്ളാളത്തുള്ള സംഘവും പനവൂരിൽ നിന്നുള്ള സംഘവും തമ്മിൽ വാക്കു തർക്കം നടക്കുകയും തുടർന്ന് മാരകായുധങ്ങളുമായി പരസ്പരം വെട്ടുകയുമായിരുന്നെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിലെ രണ്ടും മൂന്നും പ്രതികളെ ദിവസങ്ങൾക്ക് മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് 4ന് ബംഗളൂരുവിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ സച്ചിനെ ഞായർ രാവിലെ മൈസൂർ ബസ്ബസ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം കർണാടക കേരള സമാജം മൈസൂർ സോൺ ഭാരവാഹികളുടെ നേതൃത്വത്തിൽ മൃതദേഹം ഇന്നലെ രാവിലെ നാട്ടിലെത്തിച്ച് കബറടക്കം നടത്തി. പിതാവ്: പരേതനായ സിയാദ്. മാതാവ്: ഷീജ. സഹോദരങ്ങൾ: സഞ്ജന, സോഹൻ (ഇരുവരും യു.കെ.)