ramzan-releef

പാറശാല:പാറശാല ഗ്രാമ പഞ്ചായത്തിൽ ഇടിച്ചയ്ക്കപ്ലാമൂട് വാർഡ് മെമ്പർ എം.സെയ്ദലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റംസാൻ റിലീഫ് മതമൈത്രി സ്‌നേഹ സംഗമവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും സി.കെ.ഹരിന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി എം.ഡി എം.എസ് ഫൈസൽഖാൻ, സിനിമ സീരിയൽ നാടക നടൻ പാറശാല വിജയൻ,ശാന്തിവിള പത്മകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഇടിച്ചയ്ക്കപ്ലാമൂട് മുസ്ലീം ജമാഅത്ത് ഇമാം നൗഷാദ് ബാഖവി അൽനാഫിഈ എം.ഡി തട്ടത്തുമല, ഇടിച്ചയ്ക്കപ്ലാമൂട് ആർ.സി ചർച്ച് വികാരി ഫാ.ഡെന്നീസ് മണ്ണൂർ,അഖില തന്ത്രി പ്രചാരസഭ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.കെ.ആർ.രാജേഷ് നമ്പൂതിരി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, ശിവജി ഐ.ടി.ഐ മാനേജർ ആർ.പ്രഭാകരൻതമ്പി, ഇടിച്ചയ്ക്കപ്ലാമൂട് മുസ്ലീം ജമാഅത്ത് പ്രസിഡന്റ് എച്ച്.എം.റഷീദ്, കളിയിക്കാവിള മുസ്ലീം ജമാഅത്ത് ജനറൽ സെക്രട്ടറി എം.മുഹമ്മദ് സിയാദ്, ആർ.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ.അഡ്വ.കെ.ബി.സാബു,വാർഡ് വികസന സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.