
പാമ്പാടി : പലിശ നൽകാത്തതിന്റെ പേരിൽ കൂരോപ്പടയിൽ ഗൃഹനാഥനെ വീട്ടിൽക്കയറി ആക്രമിച്ച പ്രതികളുടെ ലുക്ക് നോട്ടീസ് പുറത്തുവിട്ട് പൊലീസ്. വെള്ളൂർ കരിപ്പാടം ഭാഗത്ത് ഇടപറുതിയിൽ മുർത്തസാ അലി റഷീദ്, സഹോദരൻ റയീസ് അലി റഷീദ്, വൈക്കം ശാരദാമഠം സപ്തസ്വരയിൽ ധനുഷ് ഡാർവിൻ, ഗാന്ധിനഗർ തടത്തിൽ ബിനുമോൻ.വി , തലയോലപ്പറമ്പ് കരിപ്പാടം ഭാഗത്ത് തുമ്പയിൽ വീട്ടിൽ ഷബീർ ബേയിലർ , തലയോലപ്പറമ്പ് മറവന്തുരുത്ത് ഭാഗത്ത് 12ൽ അഭയൻ എന്നിവരാണ് ഒളിവിലുള്ളത്. ഇവരുടെ കൈയിൽ വാഹനങ്ങൾ പണയം വയ്ക്കുകയോ, മുദ്രപത്രങ്ങൾ ഒപ്പിട്ടു കൊടുക്കുകയോ, ചെക്ക് ഒപ്പിട്ടു കൊടുക്കുകയോ ചെയ്തിട്ടുള്ളവർ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: ഡിവൈ.എസ്.പി കാഞ്ഞിരപ്പള്ളി : 9497990052, എസ്.എച്ച്.ഒ പാമ്പാടി : 9497987079, എസ്.ഐ പാമ്പാടി : 9497980340.