കൊച്ചി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം) ഹാക്ക് ചെയ്യാനാകുമെന്ന തരത്തിലുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെണ്ണല സ്വദേശി ഷാജി കുര്യനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു.

പാലാരിവട്ടം സ്വദേശി ഷൈജു ആന്റണിയെ പ്രതിയാക്കി മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ.ടി വിദഗ്ദ്ധന്റെ ഹാക്കിംഗ് വീഡിയോ ഓൺലൈൻ യൂട്യൂബ് ചാനൽ വാർത്തയാക്കിയിരുന്നു. ഇതിൽനിന്നുള്ള ദൃശ്യം ഇവർ പ്രചരിപ്പിച്ചെന്നാണ് കേസ്. സാമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വീഡിയോ സൈബർഡോമിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ വിവരം കൊച്ചി സിറ്റി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നു.