photo

ബാലുശ്ശേരി: മലഞ്ചരക്ക് കടയുടെ പൂട്ടുപൊളിച്ച് അടക്കയും പണവും കവർന്ന കേസിൽ കൂട്ടുപ്രതി നരിക്കുനി ചാമ്പാട്ടുതാഴം പാറക്കൽ സജേഷ്.സി.എം (34) പിടിയിലായി. സംഭവശേഷം ഒളിവിലായായിരുന്ന സജേഷിനെ ബാലുശ്ശേരി പൊലീസാണ് അറസ്റ്റു ചെയ്തത്.

പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ഫിബ്രു 26നാണ് കരിയാത്തൻകാവിലെ അഷറഫി ന്റെ കടയുടെ പൂട്ടുതകർത്ത് രണ്ടരലക്ഷം രൂപ വിലവരുന്ന 800 കിലോ പൊളിച്ച അടക്കയും മേശ വലിപ്പിലുണ്ടായിരുന്ന 15,000 രൂപയും മോഷ്ടിച്ചത്. കേസിലെ മുഖ്യപ്രതി എഴുകുളം ആഷിഖിനെ നേരത്തെ അറസ്റ്റിലായിരുന്നു.

ബാലുശ്ശേരി പൊലീസ് ഇൻസ്പക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ നിബിൻജോയ്

എസ്.സി.ഒ.പി. മാരായ ഗോകുൽരാജ് , മുഹമ്മദ് ജംഷിദ്, മുഹമ്മദ് ഷമീർ, രജീഷ് പി എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.