വർക്കല: ശ്രീനടരാജസംഗീതസഭയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി 11ന് വൈകിട്ട് 5.30ന് വർക്കല
നാരായണ ഗുരുകുലത്തിൽ വെൺകുളം രാജേഷും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ ഉണ്ടായിരിക്കും. സംഗീതസഭ നടത്തിവരുന്ന കർണാടകസംഗീതം വായ്പ്പാട്ട്,നൃത്തം,വയലിൻ,മൃദംഗം, ചിത്രരചന എന്നീ ക്ളാസുകളുടെ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ വിഷുദിനത്തിൽ ആരംഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ : 9895799921.