amritha-vijayan

വർക്കല: ശിവഗിരി എസ്.എൻ കോളേജിലെ ബി.എസ്.സി കെമിസ്ട്രി മൂന്നാം വർഷ വിദ്യാർത്ഥി അമൃത വിജയന് കോളേജിലെ മികച്ച കായികതാരത്തിനുള്ള അവാർഡ് എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം സമ്മാനിച്ചു.കേരള യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് കരാട്ടെ ചാമ്പിയൻഷിപ്പിൽ സ്വർണമെഡലും ഭോപ്പാലിൽ നടന്ന സൗത്ത് വെസ്റ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡലും പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡലും അമൃത വിജയൻ കരസ്ഥമാക്കിയിരുന്നു.കോളേജ് പ്രിൻസിപ്പൽ വിനോദ് സി.സുഗതൻ,ഫിസിക്കൽ എഡ്യൂക്കേഷൻ ഹെഡ് പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.