കല്ലമ്പലം : ആറ്റിങ്ങൽ തോട്ടവാരം കുരങ്ങുമുട്ടം തോപ്പിൽ ശ്രീ മഹാഗണപതി ദുർഗാദേവീ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 23 ന് നടക്കും. പ്രത്യേക ക്ഷേത്ര പൂജകൾക്ക് പുറമേ രാവിലെ 6.15 ന് ഗണപതിഹോമം, 8.30 ന് സമൂഹപൊങ്കാല, 11.30 ന് നാഗർക്ക് വിശേഷാൽപൂജ, രാത്രി 7.30 ന് നൃത്തനൃത്യങ്ങൾ, 9 ന് മാടൻ കൊടുതി, ഗുരുതി.