sanjay

തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സാമൂഹ്യ - ദൃശ്യ - ശ്രവ്യ - അച്ചടി മാദ്ധ്യമങ്ങളും നിരന്തരം നിരീക്ഷിക്കുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ തലത്തിലും മീഡിയ മോണിറ്ററിംഗ് സെല്ലുകളുണ്ട്. പൊലീസും ഇതുസംബന്ധിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. വ്യാജ വാർത്തകൾ, പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ വാർത്തകൾ, പെയ്ഡ് ന്യൂസ് എന്നിവ കണ്ടെത്തിയാൽ നിയമ നടപടിയെടുക്കും.

പാർട്ടികളും സ്ഥാനാർത്ഥികളും പ്രചാരണത്തിനുപയോഗിക്കുന്ന ദൃശ്യ-ശ്രവ്യ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം വേണം. അംഗീകാരമില്ലാതെ പരസ്യം പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കും. സ്ഥാനാർത്ഥികൾക്ക് മണ്ഡലങ്ങളിൽ പ്രചരിപ്പിക്കുന്നതിനുള്ള പരസ്യങ്ങൾക്ക് കളക്ടറുടെ കീഴിലുള്ള ജില്ലാതല മീഡിയ സർട്ടിഫിക്കേൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്.

സംസ്ഥാന തലത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യ-ശ്രവ്യ പരസ്യങ്ങൾക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരവും വേണം. പോളിംഗ് ദിവസവും തൊട്ടു മുമ്പും അച്ചടി മാദ്ധ്യമങ്ങളിൽ പാർട്ടികളും സ്ഥാനാർത്ഥികളും നൽകുന്ന പരസ്യങ്ങൾക്കും മീഡിയ സർട്ടിഫിക്കേഷൻ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണെന്നും സഞ്ജയ് കൗൾ അറിയിച്ചു.

 ത​ത്സ​മ​യ​ ​നി​രീ​ക്ഷ​ണ​ത്തി​ന് 2122​ ​ക്യാ​മ​റ​കൾ

ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ​സം​സ്ഥാ​ന​ത്തു​ട​നീ​ളം​ 2122​ ​ക്യാ​മ​റ​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​ത​ത്സ​മ​യ​ ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തി​വ​രു​ന്ന​താ​യി​ ​മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​സ​ഞ്ജ​യ് ​കൗ​ൾ​ ​അ​റി​യി​ച്ചു.​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​റു​ടെ​ ​ഓ​ഫീ​സി​ലും​ ​ജി​ല്ല​ക​ളി​ലും​ ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ ​ക​ൺ​ട്രോ​ൾ​ ​റൂ​മു​ക​ളി​ൽ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​നി​ര​ന്ത​രം​ ​നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.
ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ദൃ​ശ്യ​ങ്ങ​ൾ,​ ​പെ​രു​മാ​റ്റ​ച്ച​ട്ട​ ​ലം​ഘ​നം​ ​ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള​ ​ഫ്ളൈ​യിം​ഗ് ​സ്‌​ക്വാ​ഡു​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ ​ക്യാ​മ​റ​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ദൃ​ശ്യ​ങ്ങ​ൾ​ ​എ​ന്നി​വ​യും​ ​ത​ത്സ​മ​യം​ ​നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.​ 20​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​ആ​ർ.​ഒ​മാ​രു​ടെ​ ​കീ​ഴി​ൽ​ ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ ​ക​ൺ​ട്രോ​ൾ​ ​റൂ​മു​ക​ളി​ലും​ ​ദൃ​ശ്യ​ങ്ങ​ൾ​ ​നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്ന​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ 391​ ​ക്യാ​മ​റ​ക​ൾ​ ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.പോ​സ്റ്റ​ൽ​ ​വോ​ട്ടിം​ഗ് ​സൗ​ക​ര്യം​ ​ഒ​രു​ക്കു​ന്ന​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​ത​ത്സ​മ​യ​ ​നി​രീ​ക്ഷ​ണ​ ​സം​വി​ധാ​നം​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​പോ​ളിം​ഗ് ​സാ​മ​ഗ്രി​ക​ളു​ടെ​ ​വി​ത​ര​ണ​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​പോ​ളിം​ഗ് ​ദി​വ​സം​ ​ബൂ​ത്തു​ക​ളി​ലും​ ​ക്യാ​മ​റ​ക​ൾ​ ​സ്ഥാ​പി​ച്ച് ​ത​ത്സ​മ​യ​ ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തും.​ ​സ്‌​ട്രോം​ഗ് ​റൂ​മു​ക​ളി​ലും​ ​വോ​ട്ടെ​ണ്ണ​ൽ​ ​കേ​ന്ദ​ങ്ങ​ളി​ലും​ ​ഇ​തേ​ ​രീ​തി​യി​ൽ​ ​നി​രീ​ക്ഷ​ണ​മു​ണ്ടാ​കും.