തിരുവനന്തപുരം:നോമ്പുകാലത്ത് ദൈവത്തോട് ചേർന്നു നിന്നവർ ലോക നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി ആഹ്വാനം ചെയ്തു. ഈദിന്റെ സന്തോഷം ജാതി-മത വ്യത്യാസങ്ങളില്ലാതെ എല്ലാവരുമായും പങ്കുവയ്ക്കണം.രാജ്യത്ത് ബഹുസ്വരതയെ നശിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയാണ്.മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണകൂടത്തെ സൃഷ്ടിക്കാൻ സമ്മതിദാനാവകാശം വിനിയോഗിക്കണം.ദി-കേരള സ്റ്റോറി എന്ന ചിത്രം വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.