photo

തിരുവനന്തപുരം : ന്യൂരാജസ്ഥാൻ മാർബിൾസിന്റെ പതിമൂന്നാമത് ഷോറൂം മൂവാറ്റുപുഴ ആവോലിയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.മാത്യു കുഴൽനാടൻ എം.എൽ.എ ഭദ്രദീപം തെളിയിച്ചു.ലൈഫ് മിഷൻ വീടുകൾക്ക് 12000 രൂപയ്ക്ക് ടൈൽസ് നൽകാമെന്ന വിഷ്ണുഭക്തന്റെ വാഗ്ദാനം ഉന്നതമായ കാഴ്ചപ്പാടാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

നാടിന്റെ വികസനം ഗവൺമെന്റ് മാത്രം വിചാരിച്ചാൽ നടക്കുന്നതല്ലെന്നും ഇത്തരം സംരംഭങ്ങൾ കൂടി ചേരുമ്പോഴാണ് വികസനം പൂർണമാവുന്നതെന്നും മാത്യു കുഴൽ നാടൻ അഭിപ്രായപ്പെട്ടു.34 വർഷത്തെ പാരമ്പര്യമുള്ള ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ പതിമൂന്നാമത് ഷോറൂമാണ് ആവോലിയിൽ പ്രവർത്തനമാരംഭിച്ചത്.ടൈൽസിന്റെ ഹോൾസെയിൽ ഡിവിഷൻ കേരളത്തിൽ ആദ്യമാണെന്ന് ചെയർമാൻ സി.വിഷ്ണു ഭക്തൻ അറിയിച്ചു. നിർമാതാക്കൾക്കും ചെറുകിട കച്ചവടക്കാർക്കും മറ്റ് ഉപഭോക്താക്കൾക്കും ടൈൽസ് ഹോൾസെയിൽ വിലയിൽ ഇവിടെ നിന്നും വാങ്ങാം.