തിരുവനന്തപുരം: ബഹിരാകാശയാത്രയുടെ 63-ാമത് വാർഷികത്തോടനുബന്ധിച്ച് റഷ്യൻ ഹൗസുമായി ചേർന്ന് ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ നാളെ രാവിലെ 11മുതൽ സംവാദവും ബഹിരാകാശയാത്രയുടെ നാൾവഴികളെക്കുറിച്ച് ഡോക്യുമെന്ററി പ്രദർശനവും നടത്തും.വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയാകും. വി.എസ്.എസ്.സി മുൻ ഡയറക്ടർ സി.ആർ.തോമസും പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കും.