
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ വീട് കത്തിനശിച്ചു.വട്ടിയൂർക്കാവ് വെള്ളൈക്കടവ് സരസ്വതി ഭവനിൽ രത്നാകരന്റെ വീടാണ് കത്തിനശിച്ചത്. ഇന്നലെ പുലർച്ചെ 5ഓടെയായിരുന്നു സംഭവം. അടുക്കളയിൽ നിന്നുപടർന്ന തീ സമീപത്തെ ഡൈനിംഗ് റൂമിലേക്ക് വ്യാപിക്കുകയായിരുന്നു.അടുക്കളയിലെ വിറകടുപ്പിൽ നിന്ന് തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.അടുക്കള ഉപകരണങ്ങൾ,ഗ്യാസ് സ്റ്റൗവ്,ഡൈനിംഗ് ടേബിൾ,ഫ്രിഡ്ജ്,അലമാര,പാത്രങ്ങൾ,തുണികൾ തുടങ്ങിയവയാണ് കത്തിനശിച്ചത്.ചെങ്കൽച്ചൂളയിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് ടീം ഒരു മണിക്കൂറോളം പ്രവർത്തിച്ചാണ് തീ അണച്ചത്.ചെങ്കൽച്ചൂള യൂണിറ്റിലെ എ.എസ്.ടി.ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ ജയകുമാർ,എഫ്.ആർ.ഒ രഞ്ജിത്ത്,ശരത്,അനീഷ്,വിഷ്ണു നാരായണൻ,അനീഷ് കുമാർ,വിവേക്,ബൈജു,എൻ.കെ.അനു,ബിജുമോൻ,ശിവകുമാർ,രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്.