
മകനൊപ്പം ബാലിയിൽ അവധി ആഘോഷിച്ച് മലയാളത്തിന്റെ പ്രിയതാരം നവ്യ നായർ. 'അവധിക്കാല മോഡ് ഒാണാണ്" എന്ന കുറിപ്പിൽ ഫ്ളൈറ്റിൽ യാത്രചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചു. ബാലിയിൽ എത്തിയതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ''എന്റെ ലിറ്റിൽ സൈഡ് കിക്കിനൊപ്പം ഉബുദിന്റെ ആകർഷകമായ സൗന്ദര്യം പര്യവേക്ഷണം ചെയ്യുന്നു" എന്ന തലക്കെട്ടോടെ മകനൊപ്പം അവിടെ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചു. ഷോർട്സാണ് നവ്യയുടെ വേഷം. ഇൻഡോനേഷ്യയിൽ നിന്ന് മറ്റ് എവിടെങ്കിലും യാത്ര പോകുമോ എന്നു ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ നവ്യ പ്രതികരിച്ചിട്ടില്ല. പോയവർഷം റിലീസ് ചെയ്ത ജാനകീ ജാനേ ആണ് നവ്യ നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വരവ്.രാധാമണി എന്ന ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.