ss

സായിബാബ ഭക്തയായ അമ്മയ്ക്കായി ക്ഷേത്രം പണികഴിപ്പിച്ച് ദളപതി വിജയ്. അമ്മയുടെ ആഗ്രഹപ്രകാരമാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് റിപ്പോർട്ട്. ചെന്നൈയിലെ കൊരട്ടൂരിൽ വിജയ്‌യുടെ ഉടമസ്ഥതയിലെ സ്ഥലത്താണ് ക്ഷേത്രം. ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായത്. ഈ സമയത്ത് വിജയ് നടത്തിയ സന്ദർശനത്തിനിടെ പകർത്തിയ ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു.

സിനിമാ ചിത്രീകരണത്തിന് ക്ഷേത്രം സന്ദർശിക്കവേ പകർത്തിയ ചിത്രം എന്നായിരുന്നു ആദ്യം പ്രചരിച്ചത്. പിന്നീട് വിജയ് പണികഴിപ്പിച്ച ക്ഷേത്രം എന്ന റിപ്പോർട്ട് വന്നു. ചലച്ചിത്ര സംവിധായകൻ എസ്.എ. ചന്ദ്രശേഖറിന്റെയും പിന്നണി ഗായിക ശോഭയുടെയും മകനാണ് വിജയ്.