ss

ഈദ് നമസ്കാരം കഴിഞ്ഞു ദുബായിലെ മസ്ജിദിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ സമൂ ഹ മാധ്യമത്തിൽ വൈറൽ. കുർത്ത ധരിച്ചുള്ള മമ്മൂട്ടിയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. എല്ലാ വർഷവും ഈദ് നമസ്കാരത്തിന് എത്തുന്ന മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ വർഷം കലൂർ സ്റ്രേഡിയത്തിൽ നടന്ന ഈദ് നമസ്‌കാരത്തിലായിരുന്നു മമ്മൂട്ടിയും ദുൽഖർ സൽമാനും പങ്കെടുത്തത്.അതേസമയം ടർബോ ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം.വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.