uni

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ നിയമനത്തിന് സ്വന്തം നിലയിൽ സെർച്ച്കമ്മിറ്റി രൂപീകരിച്ചതു പോലെ മറ്റിടങ്ങളിലും നടപടിക്ക് സർക്കാർ നീക്കം. ഫിഷറീസ്, കാർഷിക വാഴ്സിറ്റികളിൽ ഗവർണറുടെ പ്രതിനിധിയില്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കാൻ വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മറ്റ് വാഴ്സിറ്റികളിലും സമാന ഉത്തരവിറക്കാനും ശ്രമമുണ്ട്. ഭരണഘടനയുടെ 162-ാം അനുച്ഛേദപ്രകാരം വി.സി നിയമനം സർക്കാരിന്റെ അധികാരപരിധിയിലാണെന്ന് വ്യാഖ്യാനിച്ചാണ് ഉത്തരവ്.

കേരള, എം.ജി, കുസാറ്റ്, മലയാളം, കാർഷികം, ഫിഷറീസ്, നിയമം, സാങ്കേതികം, കണ്ണൂർ വാഴ്സിറ്റികളിലാണ് വി.സിമാരില്ലാത്തത്. ഗവർണർ പലവട്ടം ആവശ്യപ്പെട്ടിട്ടും വാഴ്സിറ്റി പ്രതിനിധികളെ നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി രൂപീകരിക്കാനായിട്ടില്ല. കേരള വാഴ്സിറ്റിയുടെ കേസിൽ സർവകലാശാല പ്രതിനിധിയെ നൽകിയില്ലെങ്കിൽ ഗവർണർക്ക് സ്വന്തംനിലയിൽ നടപടികളെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

വാഴ്സിറ്റികൾക്കെല്ലാം പ്രത്യേകം നിയമവും ചട്ടവുമുള്ളതിനാൽ അവ മറികടക്കാനാവില്ല. യു.ജി.സി, വാഴ്സിറ്റി, ചാൻസലർ എന്നിവരുടെ പ്രതിനിധികളാണ് കമ്മിറ്റിയിലുണ്ടാവേണ്ടത്. ഇതിനുപകരം യു.ജി.സി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ, സിൻഡിക്കേറ്റ് എന്നിവരുടെ ഓരോ പ്രതിനിധിയും സർക്കാരിന്റെ രണ്ട് പ്രതിനിധികളുമാണ് സർക്കാരിന്റെ കമ്മിറ്റിയിലുള്ളത്.

കാർഷിക വാഴ്സിറ്റിയുടെ ആക്ടിൽ, വി.സി നിയമനം നടത്തേണ്ടത് ചാൻസലറാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് വകവയ്ക്കാതെയാണ് സെർച്ച് കമ്മിറ്റി ഉത്തരവിനുള്ള നീക്കം.

സർക്കാരുമായി ബന്ധമുള്ള ആരും സെർച്ച് കമ്മിറ്റിയിലുണ്ടാവരുതെന്നാണ് യു.ജി.സി ചട്ടം. എന്നാൽ പുതിയ കമ്മിറ്റിയിൽ രണ്ടു പേർ സർക്കാർ പ്രതിനിധികളാണ്.

ല​ക്ഷ്യം​ ​സു​പ്രീം​കോ​ട​തി
പു​റ​ത്താ​ക്കി​യ​ ​വി.​സി​യെ
വീ​ണ്ടും​ ​നി​യ​മി​ക്കൽ

നി​യ​മ​ന​ത്തി​ൽ​ ​ക്ര​മ​ക്കേ​ട് ​ക​ണ്ടെ​ത്തി​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​സു​പ്രീം​കോ​ട​തി​ ​പു​റ​ത്താ​ക്കി​യ​ ​ഡോ.​എം.​എ​സ്.​ ​രാ​ജ​ശ്രീ​യെ​ ​വീ​ണ്ടും​ ​നി​യ​മി​ക്കാ​നാ​ണ് ​സ്വ​ന്ത​മാ​യി​ ​അ​ഞ്ചം​ഗ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ച​തി​ലൂ​ടെ​ ​സ​ർ​ക്കാ​ർ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.
സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റു​ടെ​ ​ചു​മ​ത​ല​യി​ലാ​ണ് ​രാ​ജ​ശ്രീ​ ​ഇ​പ്പോ​ൾ.​ ​യു.​ജി.​സി​ ​ച​ട്ട​പ്ര​കാ​രം​ ​വി.​സി​യാ​വാ​ൻ​ ​വേ​ണ്ട​ 10​ ​വ​ർ​ഷ​ത്തെ​ ​പ്രൊ​ഫ​സ​റാ​യു​ള്ള​ ​പ​രി​ച​യം​ ​അ​വ​ർ​ക്കു​ണ്ട്.​ ​യു.​ജി.​സി​യു​ടെ​ ​അ​നു​മ​തി​യോ​ടെ​ ​ഗ​വ​ർ​ണ​ർ​ ​സ്വ​ന്ത​മാ​യി​ ​വി.​സി​ ​നി​യ​മ​ന​ത്തി​ന് ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​ന​ട​പ​ടി​ ​തു​ട​ങ്ങി​യ​ത് ​അ​റി​ഞ്ഞാ​ണ് ​സ​ർ​ക്കാ​ർ​ ​സ്വ​ന്തം​ ​ക​മ്മി​റ്റി​യു​ണ്ടാ​ക്കി​ ​തി​ടു​ക്ക​ത്തി​ൽ​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​രാ​ഷ്ട്ര​പ​തി​ ​നി​രാ​ക​രി​ച്ച​ ​ബി​ൽ​ ​പ്ര​കാ​രം​ ​അ​ഞ്ചം​ഗ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്കാ​നു​ള്ള​ ​ഉ​ത്ത​ര​വി​റ​ക്കു​ന്ന​തി​ൽ​ ​നി​ന്ന് ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി​ന്മാ​റി​യ​താ​യി​ ​അ​റി​യു​ന്നു.​ ​അ​ഡി​ഷ​ണ​ൽ​ ​സെ​ക്ര​ട്ട​റി​ ​സി.​അ​ജ​യ​ന്റെ​ ​പേ​രി​ലാ​ണ് ​ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.