തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലി നടക്കും.രാവിലെ 11.30ന് ആരംഭിക്കുന്ന റാലിയിൽ തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും എൻ.ഡി.എ.സ്ഥാനാർത്ഥികളായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ വേദി .
ബിജെപിക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ കഴിഞ്ഞ പ്രാവശ്യം മുതൽ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലവും ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരൻ കൂടുതൽ ഇടപെട്ടിരുന്നത് ആറ്റിങ്ങൽ മണ്ഡലത്തിലാണ്. അവിടത്തെ വിജയ സാധ്യത വർധിച്ചിട്ടുണ്ടെന്ന് ബി.ജെ.പി. ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് പറഞ്ഞു.
തിരുവനന്തപുരത്തിന് പുറമെ തൃശ്ശൂരിലെ കുന്നംകുളത്ത് നടക്കുന്ന റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും.