general

ബാലരാമപുരം: ചൂടിൽ തളരാതെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണവും കൂടുതൽ ആവേശത്തിലേക്ക് കടക്കുകയാണ്. ദിവസം കഴിയുന്തോറും പരസ്പരം പോർവിളികളും വാക്പോരും വിവാദത്തിലേക്ക് ചുവടുമാറുകയാണ്. നാമനിർദേശപത്രികയിൽ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സത്യവാങ്മൂലം നൽകിയെന്ന യു.ഡി.എഫ് പരാതിയിൻമേൽ കമ്മീഷന്റെ അന്വേഷണവും ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

രക്തഹാരംചാർത്തിയും ഷാളണിയിച്ചും പ്രവർത്തകർ പന്ന്യന് വൻ സ്വീകരണമൊരുക്കിയിരുന്നു. റോഡ് ഷോയിൽ മേയർ ആര്യാ രാജേന്ദ്രനോടൊപ്പമായിരുന്നു പന്ന്യൻ രവീന്ദ്രന്റെ വോട്ടഭ്യർത്ഥന. എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ നെയ്യാറ്റിൻകര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പര്യടനം നാളെ മണലുവിളയിൽ സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം എം.വിജയകുമാർ ഉദ്ഘാടനം ചെയ്യും. രാമപുരം ക്ഷേത്രനട,​ അരംഗമുകൾ,​ ഇലവിൻമൂട്,​ ഊരൂട്ടുകാല,​ കൊച്ചുപള്ളി,​ കമുകിൻകോട്,​ വിജയനഗർ,​ അവണാകുഴി,​ മരുതംകോട്,​ പൂതംകോട്,​ കണ്ണറവിള,​ നെല്ലിമൂട്,​ ചുണ്ടവിളാകം,​ ഭാസ്ക്കർ നഗർ,​ വെൺപകൽ,​ ദേശാഭിമാനിനഗർ,​ അരങ്ങൽ,​ ഇരുവൈക്കോണം,​പോങ്ങിൽ,​ മുള്ളുവിള,​ പുറുത്തിവിള,​ പുത്തൻകട,​ മാങ്കൂട്ടം,​ എട്ടുകുറ്റി,​ പരണിയം,​ അരുമാനൂർക്കട,​ തിരുപുറം,​ കഞ്ചാംപഴിഞ്ഞി,​ ബ്യൂറോ ജംഗ്ഷൻ,​ പഴയകട,​ കാലുംമുഖം,​ ഓലത്താന്നി,​ ചിറ്റാക്കോട്,​ പിരായുംമൂട്,​ പ്ലാവിലമൂല,​ അലത്തറയ്ക്കൽ,​ കാട്ടിലുവിള,​ കുഴിച്ചാണി,​ ആശാരൂർവിള,​ ഈഴക്കോണം,​ വട്ടവിള,​ കുന്നൻവിള,​ കോടങ്കര,​ ചെങ്കൽ,​ നീരാഴിവെട്ടുവിള,​ കാഞ്ഞിരമുട്ടുകടവ്,​ വ്ലാത്താങ്കര,​ ആവണക്കിൻവിള,​ മാവിളക്കടവ്,​ ഊരംവിള,​ വട്ടവിള,​ മഞ്ചവിള,​ കടകുളം,​ കാക്കറവിള വഴി പൂഴിക്കുന്നിൽ സമാപിക്കും.

ബാലരാമപുരം ഹിന്ദുസ്ഥാൻ ലാറ്റക്സിൽ എത്തി തൊഴിലാളികളോട് ആശയവിനിമയം നടത്തിയായിരുന്നു ശശി തരൂരിന്റെ കഴിഞ്ഞ ദിവസത്തെ പര്യടനം. എം. വിൻസെന്റ് എം.എൽ.എ,​ കെ.പി.സി.സി അംഗം വിൻസെന്റ് ഡി പോൾ,​ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഫ്സൽ ബാലരാമപുരം,​ മണ്ഡലം പ്രസിഡന്റുമാരായ എ. അർഷാദ്,​ നതീഷ് നളിനൻ,​ യൂത്ത് കോൺഗ്രസ് കോവളം അസംബ്ലി പ്രസിഡന്റ് ശരത് കോട്ടുകാൽ,​ മെമ്പർമാരായ ജോസ്,​ ജോയ് എന്നിവരൊപ്പമുണ്ടായിരുന്നു.

എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുടെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് രാവിലെ 7.30ന് അരുമാനൂർ നായിനാർ മഹാദേവക്ഷേത്രത്തിൽ നിന്നു ആരംഭിക്കും. തുടർന്ന് മുടമ്പുനട ഗണപതിക്ഷേത്രം,​ ചെക്കടി,​ കല്ലിംഗവിളാകം,​ പൂവാർ ചന്ത,​ ടി.ബി ജംഗ്ഷൻ,​ പയന്തി,​ പാമ്പുകാല,​ പരണിയം വഴിമുക്ക്,​ കാലായിതോട്ടം,​ അരുമാനൂർ കട,​ പട്ട്യക്കാല,​ ആമ്പാടി,​ ശൂലംകുടി,​ പാലം ജംഗ്ഷൻ,​ പൂവാർ ബസ് സ്റ്റാൻഡ്,​ പൂവാർ പള്ളി ജംഗ്ഷൻ,​ കരുംകുളം ജംഗ്ഷൻ,​ ശിവക്ഷേത്രം,​ കൊച്ചുതുറ,​ പുതിയ തുറ,​ പള്ളം,​ ഇരിയമ്മൻതുറ,​ അടിമലത്തുറ,​ കൊച്ചുപള്ളി,​ പുല്ലുവിള,​ മാർഎഫ്രം നഗർ,​ കാക്കത്തോട്ടം കോളനി,​ ലൂർദ്ദുപുരം,​ കുഴിവിള,​ ചാണി,​ ചാവടി,​ രവിനഗർ കോളനി,​ പനതിന്ന,​ കാഞ്ഞിരംകുളം ജംഗ്ഷൻ,​ കൈവൻവിള,​ അരുൾജ്യോതി കൺവെൻഷൻ,​ മൂന്നുമുക്ക്,​ കഴിവൂർ ഭഗവതിക്ഷേത്രം,​ മരപ്പാലം ജംഗ്ഷൻ,​ഗാന്ധിപുരം,​ വെങ്ങപ്പൊറ്റ സ്കൂൾ,​ വളവുനട,​ ചപ്പാത്ത് ജംഗ്ഷൻ,​ ചൊവ്വര ജംഗ്ഷൻ,​ ആഴിമല ജംഗ്ഷൻ,​ പുളിങ്കുടി ജംഗ്ഷൻ,​ നെട്ടത്താണി,​ പയറുംമൂട്,​ പുന്നക്കുളം,​ പുന്നവിള ജംഗ്ഷൻ,​ വട്ടവിള ജംഗ്ഷൻ,​ മരുതൂർക്കോണം സ്കൂൾ മരുതൂർക്കോണം ക്ഷേത്രനട,​ പുത്തളം ആറാട്ട് കാവ്,​ വാലൻവിള,​ നെല്ലിമൂട് വഴി കൊല്ലകോണം,​ ശിവജിനഗർ,​ പയറ്റുവിള,​ ഉച്ചക്കട ജംഗ്ഷൻ,​ കാർഷികകോളേജ് ജംഗ്ഷൻ,​ നന്നൻകുഴി ജംഗ്ഷൻ,​ മന്നോട്ടുകോണം ജംഗ്ഷൻ,​ മണ്ണക്കല്ല് ജംഗ്ഷൻ,​ കണ്ണറവിളവഴി അവണാകുഴി,​ താന്നിമൂട്,​ കോഴോട്,​ കോട്ടുകാൽക്കോണം,​ കാവിൻപുറം,​ നെല്ലിവിള,​ അഴിപ്പിൽ,​ പുതിച്ചൽ,​ പാതിരിയോട്,​ ആർ.സി സ്ട്രീറ്റ്,​ ഐത്തിയൂർ,​ തെങ്കറക്കോണം,​ കൂടല്ലൂർ,​ ബാലരാമപുരം ജംഗ്ഷൻ,​ വാണിഗർ തെരുവ്,​ അകരത്തിൻവിള,​ റെയിൽവേ ഗേറ്റ്,​ തേമ്പാമുട്ടം ജംഗ്ഷൻ,​ എരുത്താവൂർ,​ റസൽപുരം,​ ശാന്തിപുരം,​ പാറക്കുഴി നഴ്സറി,​ വില്ലിക്കുളം,​ ആലുവിള,​ പാറക്കുഴി,​ വേലിക്കോട്ടുകോണം,​ പുന്നയ്ക്കാട്,​ മുകളിൻവിള,​ അന്തിയൂർ തുടർന്ന് ശാലിഗോത്ര തെരുവിൽ സമാപിക്കും.