pinarayi-vijayan

വർക്കല: നല്ല ആശയ വ്യക്തതയും നിലപാടിൽ തെളിമയുമുള്ള ഇടത് സ്ഥാനാർത്ഥി ജോയിക്ക് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ പ്രശ്‌നങ്ങൾ ശരിയായി അവതരിപ്പിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ജോയിയെ പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിറവേറ്റിയിട്ടുണ്ട്.ഒരു ഘട്ടത്തിലും ആശയക്കുഴപ്പം ഉണ്ടായിട്ടില്ല.വർക്കലയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി വി.മണിലാൽ അദ്ധ്യക്ഷത വഹിച്ചു.മുരുകൻ കാട്ടാക്കട രചിച്ച വി.ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്റെ സി.ഡി പ്രകാശനം ശിവൻകുട്ടിയും ആനാവൂർ നാഗപ്പനും ചേർന്ന് നിർവഹിച്ചു.എ.എ.റഹിം എം.പി,ഒ.എസ്.അംബിക എം.എൽ.എ,സി.ജയൻ ബാബു,ഡോ.എ.സമ്പത്ത്,വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി,ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ബി.പി.മുരളി,ആർ.രാമു,ജില്ലാകമ്മിറ്റി അംഗം മടവൂർ അനിൽ,വർക്കല ഏരിയാ കമ്മിറ്റി സെക്രട്ടറി എം.കെ.യൂസഫ്,എൻ.സി.പി നേതാവ് അഡ്വ.ബി.രവികുമാർ,ഐ.എൻ.എൽ ജില്ലാ സെക്രട്ടറി സജീർ കല്ലമ്പലം,ജെ.എസ്.എസ് നേതാവ് പോത്തൻകോട് വിജയൻ,ഉഴമലയ്‌ക്കൽ വേണുഗോപാൽ,സനൽ കോരാണി,വി.രഞ്ജിത്ത്, വെമ്പായം നസീർ തുടങ്ങിയവർ പങ്കെടുത്തു.സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.എസ്.ഷാജഹാൻ സ്വാഗതവും ജനതാദൾ എസ് സംസ്ഥാന കൗൺസിൽ അംഗം സജീർ രാജകുമാരി നന്ദിയും പറഞ്ഞു.