തിരുവനന്തപുരം : ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള തോന്നയ്ക്കൽ സായിഗ്രാമത്തിൽ ശ്രീ സത്യസായി ബാബയുടെ സമാധി ആചരണത്തോടനുബന്ധിച്ച് നിർദ്ധനരായ യുവതീയുവാക്കൾക്കായി ഇത്തവണയും സമൂഹവിവാഹം സംഘടിപ്പിക്കും.എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം.രക്ഷകർത്താക്കൾ വിവാഹം നിശ്ചയിച്ചശേഷം സാമ്പത്തികപ്രയാസം കാരണം വിവാഹം നടത്താൻ കഴിയാത്തവരെയാണ് ഇതിനായി പരിഗണിക്കുന്നത്.വധൂവരന്മാരുടെ ഫോട്ടോയും വിശദവിവരങ്ങളും അപേക്ഷയോടൊപ്പം ഹാജരാക്കണം.അവിവാഹിതരാണെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ കത്തും ഉൾപ്പെടുത്തണം.16വരെ സായിഗ്രാമം ഊരുപൊയ്ക.പി.ഒ, തോന്നയ്ക്കൽ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9946480139, 8592092017.