കുറ്റിച്ചൽ:പരുത്തിപ്പള്ളി കർഷക സഹൃദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 13ന് വേനൽക്കൂടാരം എന്ന പേരിൽ കുട്ടികൾക്കായി ഏകദിന ക്യാമ്പ് നടത്തും.രാവിലെ 9ന് ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ.എ.പ്രതാപചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.10മുതൽ നടക്കുന്ന ചിത്രരചനാ ക്യാമ്പിന് കുറ്റിച്ചൽ രാഘവനും കോട്ടൂർ രഘുവും നേതൃത്വം നൽകും.ഉച്ചയ്ക്ക് 2ന് സാഹിത്യ ക്യാമ്പ്.വൈകിട്ട് 4ന് കരിയർ ഗൈഡൻസ്.വൈകിട്ട് 5ന് നടക്കുന്ന സമാപന യോഗം ജില്ലാ ലൈബ്രറി കൗൺസിലംഗം എസ്.രാമകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്യും.ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ.എ.പ്രതാപചന്ദ്രൻ നായർ,സെക്രട്ടറി എസ്.സുരേഷ്,ഡോ.പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി,എം.മോഹനകുമാരൻ നായർ,എം.ഷിനി,എസ്.സജു.ബി.വത്സല എന്നിവർ സംസാരിക്കും.