തിരുവനന്തപുരം: ജനങ്ങളുടെ പൾസ് അറിയാത്ത സ്ഥാനാർത്ഥിയാണ് ശശി തരൂർ എന്ന് മന്ത്രി വി.ശിവൻകുട്ടി. പന്ന്യൻ രവീന്ദ്രൻ എന്തിനാണ് മത്സരിക്കുന്നതെന്ന തരൂരിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.തിരുവനന്തപുരത്തു നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചാലും ബി.ജെ.പി സ്ഥാനാർത്ഥി ജയിച്ചാലും ഗുണം ബി.ജെ.പിക്കാണ്. കോൺഗ്രസ് എം.പിമാരെ വിശ്വസിക്കാൻ കൊള്ളില്ല.എപ്പോൾ വേണമെങ്കിലും മറുകണ്ടം ചാടും എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. താൻ ജയിച്ചില്ലെങ്കിൽ ബി.ജെ.പി ജയിക്കട്ടെ എന്നതാണ് ശശി തരൂരിന്റെ മനോഭാവം.
ഇത്തവണ തിരുവനന്തപുരത്തുനിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന അങ്കലാപ്പാണ് തരൂരിന് ഉള്ളതെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.