തിരുവനന്തപുരം:സ്വന്തം പ്രവർത്തകരിൽനിന്ന് യു.ഡി.എഫ്.സ്ഥാനാർത്ഥി ശശി തരൂരിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ബി.ജെ.പി.ജില്ലാ അദ്ധ്യക്ഷൻ വി.വി.രാജേഷിന്റെ പരിഹാസം.തരൂരി നോടുള്ള കോൺഗ്രസ് പ്രവർത്തകരുടെ വിയോജിപ്പും അഭിപ്രായവ്യത്യാസവും സാമൂഹിക പ്രശ്നമായി മാറിയിരിക്കുകയാണ്. കഴിഞ്ഞദിവസം ബാലരാമപുരത്തും മണ്ണന്തലയിലും കഴക്കൂട്ടത്തും യു.ഡി.എഫ്. സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തകരുടെ കൈയേറ്റശ്രമം ഉണ്ടായെന്നും വാർത്താ സമ്മേളനത്തിൽ രാജേഷ് പറഞ്ഞു.