തിരുവനന്തപുരം:വാട്ടർ അതോറിട്ടിയുടെ പാളയം സെക്ഷന് കീഴിൽ നന്ദാവനം റോഡിൽ പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനാൽ ഇന്ന് രാവിലെ 7 മുതൽ രാത്രി 7വരെ ഒബ്സർവേറ്ററി നന്ദാവനം, ബേക്കറി ജംഗ്ഷൻ, ഊറ്റുവഴി,തമ്പാനൂർ,മേലേതമ്പാനൂർ, ആയുർവേദ കോളേജ്, സ്റ്റാച്യൂ, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസപ്പെടുമെന്ന് പി.എച്ച് ഡിവിഷൻ നോ‍‍ർത്ത് എക്സി. എൻജിനീയ‍ർ അറിയിച്ചു.