തിരുവനന്തപുരം: ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ശ്രീരാമനവമി രഥയാത്ര ഇന്ന് തിരുവനന്തപുരത്തെത്തും.വെഞ്ഞാറമൂട് മാങ്കുളം സത്യാനന്ദാശ്രമത്തിലേയും ശാന്തിഗിരി ആശ്രമത്തിലേയും സ്വീകരണത്തിനു ശേഷം വൈകിട്ട് 5ന് കരിക്കകം ശ്രീ ചാമുണ്ഡീക്ഷേത്രത്തിലെത്തും.നാളെ കഴക്കൂട്ടം കാരോട് ബൈപ്പാസിലൂടെ പുളിങ്കുടി ആഴിമല ശിവക്ഷേത്രം,പുന്നക്കുളം ശ്രീകൃഷ്ണ സ്വാമിക്ഷേത്രം,കുമിളി ശ്രീകൃഷ്ണ സ്വാമിക്ഷേത്രം,തിരുപുറം ശ്രീ മഹാദേവക്ഷേത്രം,ചെങ്കൽ ശിവപാർവതിക്ഷേത്രം,ആറയൂർ അഭേദാശ്രമം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കന്യാകുമാരിയിലേക്ക് പോകും. 14ന് ഉച്ചയ്ക്ക് 12ന് കരമനയിലെത്തും.തുടർന്ന് തിരുമല മാധവസ്വാമി ആശ്രമം,പൂജപ്പുര സരസ്വതി മണ്ഡപം, തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം,പാച്ചല്ലൂർ നാഗമല ശാസ്താക്ഷേത്രം,ആറ്റുകാൽ ദേവീക്ഷേത്രം,ശ്രീപദ്മനാഭസ്വാമി ക്ഷേത്രം,ആനയറ സ്വരൂപാനന്ദ ആശ്രമം,നന്ദങ്കോട് ശ്രീമഹാദേവക്ഷേത്രം എന്നിവിടങ്ങളിൽ പോയശേഷം ശ്രീകാര്യം ഇളംകുളം മഹാദേവ ക്ഷേത്രത്തിൽ വിശ്രമിക്കും.15ന് രാവിലെ ശ്രീകാര്യത്ത് നിന്ന് കാര്യവട്ടം ധർമ്മശാസ്താക്ഷേത്രം,പള്ളിപ്പുറം തോന്നൽ ദേവീക്ഷേത്രം,പണിമൂല ദേവീക്ഷേത്രം,അയിരൂർപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,കാഞ്ഞിക്കൽ ശ്രീമഹാദേവക്ഷേത്രം,ചെമ്പഴന്തി ഇടത്തറ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ പരിക്രമണം പൂർത്തിയാക്കി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെത്തും.