തിരുവനന്തപുരം: പഴഞ്ചിറ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 13 മുതൽ 20വരെ നടക്കും.നാളെ രാവിലെ 10.55ന് ക്ഷേത്രതന്ത്രി ബി.ആർ.അനന്തേശ്വരഭട്ടിന്റെ കാർമികത്വത്തിൽ മേൽശാന്തി ആർ.രാജീവ് പോറ്റി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും.തുടർന്ന് മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും.മേയർ ആര്യാ രാജേന്ദ്രൻ ഭദ്രദീപം തെളിക്കും.വൈകിട്ട് 5ന് ഭജന,രാത്രി 7.30ന് തിരുവാതിര,9ന് ഗാനമേള.14ന് രാവിലെ 5ന് വിഷുക്കണി,വൈകിട്ട് 5ന് നൃത്തനൃത്യങ്ങൾ,6.45ന് ഭക്തിഗാനസുധ,9ന് ദി ട്രെൻഡ് മെഗാഷോ,15ന് രാവിലെ 7.20ന് കുത്തിയോട്ടത്തിന് പള്ളിപ്പലകയിൽ പണം വയ്പ്,വൈകിട്ട് 5ന് തിരുവാതിര,രാത്രി 7.15ന് മാലപ്പുറം താലിചാർത്ത്,9ന് നാടകം,16ന് രാവിലെ 10.30ന് സൗന്ദര്യ ലഹരി പാരായണം,വൈകിട്ട് 5ന് ഭജന,രാത്രി 9ന് ചിരിചിരി ഉത്സവച്ചിരി.17ന് രാത്രി 7ന് സർപ്പബലി,9ന് കളമെഴുത്തും പാട്ടും,18ന് വൈകിട്ട് 5ന് തിരുവാതിര,രാത്രി 8.30ന് അഷ്ടമംഗല്യ പൂജ,രാത്രി 9ന് ഗാനമേള.19ന് പുലർച്ചെ 1ന് ശ്രീഭൂതബലി,രാവിലെ 10.20ന് പൊങ്കാലയ്‌ക്ക് അടുപ്പ് വയ്പ്,11.30 മുതൽ നാമസങ്കീർത്തനയജ്ഞം,ഉച്ചയ്ക്ക് 1 മുതൽ താലപ്പൊലി,ഉരുൾനേർച്ച,2.15ന് പൊങ്കാല നിവേദ്യം,രാത്രി 7.45ന് കുത്തിയോട്ടം ചൂരൽക്കുത്ത്,രാത്രി 10.25ന് ദേവിയെ പുറത്തെഴുന്നള്ളിപ്പ്, 20ന് രാവിലെ മുട്ടത്തറ വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ഇറക്കിപൂജ കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തി ദേവിയെ അകത്തെഴുന്നള്ളിക്കും.രാത്രി 7.40ന് കാപ്പ് അറുപ്പ്,രാത്രി 12ന് കുരുതി തർപ്പണം.അഞ്ചാം ഉത്സവം ഒഴികെയുള്ള ഉത്സവ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ അന്നദാനമുണ്ടാകും.