രാജീവ് ചന്ദ്രശേഖറിന്റെ വക്കീൽ നോട്ടീസിന് മറുപടി

തിരുവനന്തപുരം : എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വക്കീൽ നോട്ടീസിന് മറുപടിയുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂർ. വോട്ടർമാർക്ക് പണം നൽകി വോട്ടു പിടിക്കുന്നവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. രാജീവ് ചന്ദ്രശേഖരന്റെ പേരോ പാർട്ടിയുടെ പേരോ പരാമർശിച്ചിട്ടില്ലെന്നുമാണ് മറുപടിയിൽ തരൂർ വ്യക്തമാക്കുന്നത്.

ഇത്തരം പ്രചാരണങ്ങളുടെ പിന്നിൽ താനല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനം നടത്തിയിട്ടില്ല. താൻ ചെയ്യാത്ത കാര്യമായതു കൊണ്ടു തന്നെ രാജീവ് ചന്ദ്രശേഖർ തന്റെ മറുപടി ലഭിച്ച് 24 മണിക്കൂറിനകം ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും മറുപടിയിൽ തരൂരിന്റെ അഭിഭാഷകൻ വ്യക്തമാക്കുന്നു.