ശ്രീകാര്യം: എറണാകുളം ജില്ലയിൽ ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ മേയ് 11,12 തീയതികളിൽ ആത്മീയ പഠനയാത്ര സംഘടിപ്പിക്കും.പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം,തൃപ്പൂണിത്തുറ ദിവ്യശ്രീ നരസിംഹ സ്വാമി ആശ്രമം, പോട്ടയിൽ ദേവീക്ഷേത്രം,പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രം, കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രം,പൊന്നുരുന്തി ശ്രീനാരായണേശ്വര ക്ഷേത്രം,ചെറായി ശ്രീഗൗരീശ്വര ക്ഷേത്രം, സഹോദരൻ അയ്യപ്പൻ സ്മാരകം,മൂത്തകുന്നം ശ്രീനാരായണ മംഗലം ക്ഷേത്രം, നന്ത്യാട്ടുകുന്നം കാളി കുളങ്ങര ക്ഷേത്രം,ആലുവ അദ്വൈത ആശ്രമം, ശ്രീനാരായണ ഗിരി തോട്ടുമുഖം,ചേരാനല്ലൂർ ശങ്കരനാരായണ ക്ഷേത്രം കാലടി, മംഗളഭാരതി തോട്ടുവാ കൂവപ്പടി,മലയാറ്റൂർ ഗുരുകുലം, മൂവാറ്റുപുഴ എസ്.എൻ.ഡി.പി ക്ഷേത്രം, കാലടി ആദി ശങ്കര ജന്മഭൂമി ക്ഷേത്രവും കീർത്തി സ്തംഭവവും തുടങ്ങിയ ക്ഷേത്രങ്ങളാണ് സന്ദർശിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9446179098, 9633794765.