ശ്രീകാര്യം: ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയുടെ വാർഷികവും ധർമ്മ മീമാംസാപരിഷത്തും ചെമ്പഴന്തി ഗുരുകുലത്തിൽ നടന്നു. ശതാബ്ദി ആഘോഷിക്കുന്ന വൈക്കം സത്യഗ്രഹം, ആലുവ അദ്വൈതാശ്രമത്തിൽ ഗുരു സംഘടിപ്പിച്ച ഏഷ്യയിലെ ആദ്യത്തെ സർവ്വമത സമ്മേളന ശതാബ്ദി , കുമാരനാശാൻെറ ദേഹവിയോഗം തുടങ്ങിയ വിഷയങ്ങളിൽ പഠനക്ലാസുകൾ നടന്നു. രാവിലെ 9.30 ന് തുടങ്ങിയ വൈക്കം സത്യഗ്രഹം ശതാബ്ദിയെ അധികരിച്ച് പ്രഫ.ചന്ദ്രബാബു പഠനക്ലാസ് നയിച്ചു.11 മുതൽ 12 മണി വരെ ആശാൻ്റെ കാവ്യ പ്രപഞ്ചം എന്ന വിഷയത്തിൽ കെ.ജയകുമാർ പഠന ക്ലാസ് നയിച്ചു.തുടർന്ന് സജീവ് കൃഷ്ണൻ സർവ്വമത സമ്മേളനം എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഉച്ചയ്ക്ക് 2.30ന് നടന്ന വാർഷിക സമ്മേളനം ജില്ല പ്രസിഡന്റ് ഡോ. കെ.സുശീലയുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറിയും അരുപ്പിപ്പുറം ക്ഷേത്രം സെകട്ടറിയുമായ സാന്ദ്രാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി എ.ആർ. വിജയകുമാർ സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. കുന്നുംപാറ മുൻ സെക്രട്ടറി ബോധി തീർത്ഥ സ്വാമി മുഖ്യ പ്രഭാഷണം നടത്തി. അഭയാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, മാതൃസഭാ കൺവീനർ ശ്രീജ ജി.ആർ എസ്.അശോകൻ ശാന്തി, കേന്ദ്ര സമിതി അംഗങ്ങളായ രാജേന്ദ്രൻ, പി.ജി. ശിവബാബു, കെ. ജയധരൻ, കെ.എസ്. മനോഹരൻ,ഉഷാരാജ് തുടങ്ങിയവർ പങ്കെടുത്തു. ക്യാപ്ഷൻ :ഗുരുധർമ്മ പ്രചരണ സഭയുടെ വാർഷികവും ധർമ്മ മീമാംസാപരിഷത്തും ചെമ്പഴന്തി ഗുരുകുലത്തിൽ സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യുന്നു.