ശ്രീകാര്യം: കരുമ്പൂക്കോണം മുടിപ്പുര ദേവീ ക്ഷേത്രത്തിലെ മീന ഭരണി പൊങ്കാല ഉത്സവം ഇന്ന് ആരംഭിച്ച് 18 ന് സമാപിക്കും. ഉത്സവ ക്ഷേത്ര ചടങ്ങുകൾക്ക്പുറമേ എല്ലാ ദിവസവും തോറ്റം പാട്ട്, ആറാം ഉത്സവം വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം എന്നിവ ഉണ്ടാകും.ഇന്ന് വൈകിട്ട് 7ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ 9-ാമത് കരുമ്പുക്കോണത്തമ്മ പുരസ്‌കാരം നടൻ ജഗതി ശ്രീകുമാറിനു നൽകും. 10ന് കരോക്കെ ഗാനമേള 12ന് വൈകിട്ട് ഭജന, 7.45ന് നൃത്തനൃത്യങ്ങൾ 13ന് രാവിലെ നാരായണീയ പാരായണം, വൈകിട്ട് നൃത്തം, 8.30 മുതൽ മാലപ്പുറം പാട്ട് 14ന് വൈകിട്ട് ഭക്തിഗാനസുധ, 8ന് നൃത്തം. 15ന് 6.45ന് തിരുവാതിരക്കളി 16ന് വൈകിട്ട് തിരുവാതിര, 8.30ന് നൃത്തം. 17ന് രാവിലെ 9 15ന് പൊങ്കാല, ആയില്യപൂജ, രാത്രി 10ന് സൂപ്പർ മെഗാഷോ, രാത്രി 9ന് ഉരുൾ. 18ന് 6.45ന് കുത്തിയോട്ടം താലപ്പൊലി ഘോഷയാത്ര.