കുളത്തൂർ : തൃപ്പാപ്പൂർ മഹാദേവർ ക്ഷേത്രത്തിലെ മീന രോഹിണി ഉത്സവത്തിന് ഇന്ന് കൊടിയേറും 22ന് ആറോട്ടോടെ സമാപിക്കും. ക്ഷേത്ര ചടങ്ങുകൾക്കു പുറമേ എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം നാളെ രാവിലെ 7.45ന് കൊടിയേറ്റ്, വൈകിട്ട് 7 ന് സാംസ്കാരിക സമ്മേളനം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും, രാത്രി 8ന് കരോക്കെ ഗാനമേള. 13ന് വൈകിട്ട് ഡാൻസ്. 14ന് വൈകിട്ട് സോപാന സംഗീതം, 7ന് സംഗീത സദസ്. 15ന് വൈകിട്ട് ഭക്തിഗാനസുധ, 9ന് ഭരതനാട്യം 16ന് വൈകിട്ട് ഭജന, തുടർന്ന് കഥകളി. 17ന് രാത്രി 9ന് ചാക്യാർക്കൂത്ത് 18ന് വൈകിട്ട് തിരുവാതിര. 19ന് 10ന് പാൽപ്പായസ പൊങ്കാല, 12.30ന് കുഞ്ഞിസദ്യ, 730ന് താലപ്പൊലി എഴുന്നള്ളത്ത്' 20ന് 12.30ന് വേട്ട സദ്യ, 5.30ന് നാഗസ്വര കച്ചേരി, 7.30ന് ലഘുഭക്ഷണം. 8.30ന് പള്ളിവേട്ട എഴുന്നള്ളത്ത്. 21ന് രാവിലെ 6 ന് ആറാട്ട് ഘോഷയാത്ര.