തിരുവനന്തപുരം: ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ കുട്ടിയെ അനുവാദമില്ലാതെ കെട്ടിപ്പിടിച്ച് പീഡനശ്രമം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് തെക്കേമാമ്പഴക്കര വീട്ടിൽ ടി.സി 43/555 ൽ മണിയൻ (52) നെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.