
തിരുവനന്തപുരം: വിളക്കിത്തലനായർ സഭയുടെ 125ാം വാർഷികവും കർമ്മശ്രേഷ്ഠാ അവാർഡ് ദാനവും മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ആചാര്യ അപ്പാവു വൈദ്യൻ ഷഡാനന സ്വാമി ചാരിറ്റബിൾ ട്രസ്റ്റും വിളക്കിത്തല നായർസഭയും ഏർപ്പെടുത്തിയ കർമ്മശ്രേഷ്ഠാ അവാർഡ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയ്ക്കും,കായികശ്രേഷ്ഠാ അവാർഡ് കാരക്കോണം എസ്.പി രഞ്ജിത്തിനും മന്ത്രി സമ്മാനിച്ചു.ചടങ്ങിൽ ട്രസ്റ്റ് 35 വർഷമായി ശേഖരിച്ച ചരിത്രരേഖകളും പ്രകാശനം ചെയ്തു.വിളക്കിത്തല നായർസഭ ജനറൽ സെക്രട്ടറി സുരേഷ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് സെക്രട്ടറി നരേന്ദ്രൻ നാവായിക്കുളം സ്വാഗതം പറഞ്ഞു.ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്,നവോത്ഥാന സമിതി സംസ്ഥാന ട്രഷറർ സോമപ്രസാദ്,ഡി.സി.സി ജനറൽ സെക്രട്ടറി സഞ്ജയൻ,സംസ്ഥാന ട്രഷറർ ക്യാപിറ്റൽ വിജയൻ,വിവിധ സമുദായ നേതാക്കളായ സുഭാഷ് ബോസ്,മരുകേശൻ പിള്ള,ചൊവ്വര സുനിൽ,പാളയം ജോസ്,അരംഗമുകൾ രാജേന്ദ്രൻ,സുകേശൻ കേളേശ്വരം,വെള്ളറട ചന്ദ്രബാബു,ഷീബാ കല്ലിംഗൽ,കൃഷ്ണകുമാർ ആലപ്പുഴ,ബിന്ദു മതിര,രതീഷ് തകഴി,രമേശൻ കോട്ടയം,തലച്ചിറ അജിത,റജി മുഹമ്മ,അഖിൽ മൈനാഗപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.