തിരുവനന്തപുരം; പ്രഭാത് സാംസ്‌കാരിക സംഘം 'പ്രിയ പന്ന്യൻ' എന്ന പേരിൽ സംഘടിപ്പിക്കുന്ന സാംസ്‌കാരിക ജാഥ ഇന്ന് രാവിലെ 9ന് കഴക്കൂട്ടത്ത് നിന്ന് ആരംഭിക്കും. കഴക്കൂട്ടം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ കവിയും സാംസ്‌കാരിക പ്രവർത്തകനുമായ പി.കെ.ഗോപി ജാഥ ഉദ്ഘാടനം ചെയ്യും. പേരൂർക്കട,പാളയം, പാപ്പനംകോട്,ബാലരാമപുരം, നെയ്യാറ്റിൻകര പാറശാല എന്നിവിടങ്ങളിൽ യാത്ര എത്തും. വൈകിട്ട് 6ന് പാറശാലയിൽ നടക്കുന്ന സമാപന സമ്മേളനം പ്രഭാത് ചെയർമാൻ സി.ദിവാകരൻ ഉദ്ഘാടനം ചെയ്യും.എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് വോട്ട് അഭ്യർത്ഥിച്ചുള്ള സാംസ്‌കാരിക ജാഥയ്ക്ക് എസ്.ഹനീഫാ റാവുത്തർ,ഡോ.വള്ളിക്കാവ് മോഹൻദാസ്,പ്രൊഫ.എം.ചന്ദ്രബാബു,ഒ.പി. വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകും.