
അമ്പലപ്പുഴ: കോൺഗ്രസ് പുന്നപ്ര വെസ്റ്റ് മണ്ഡലം പ്രസിഡന്റും ഡി.സി.സി അംഗവുമായ പുന്നപ്ര തെക്ക്പുത്തൻപുരയ്ക്കൽ മെെക്കിൾ പി.ജോൺ(54) നിര്യാതനായി. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ ചേർത്തല പ്രത്യാശയിലായിരുന്നു മരണം. കെ.പി.സി.സി ന്യൂനപക്ഷ സെൽ ആലപ്പുഴ ജില്ലാചെയർമാൻ, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആലപ്പുഴ രൂപത പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് , കാത്തലിക് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദ്യകാലത്ത് സിനിമ,സീരിയൽ രംഗത്തും സജീവമായിരുന്നു. അവിവാഹിതനാണ്. പിതാവ്: പരേതനായ ജോൺ. മാതാവ് :മേരി.