മുടപുരം:ചെമ്പകമംഗലം എ.ടി കോവൂർ ഗ്രന്ഥശാല,കുറക്കട ടാഗോർ ലൈബ്രറി,തോന്നയ്ക്കൽ നാട്യഗ്രാമം ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 3.30ന് തോന്നയ്ക്കൽ നാട്യഗ്രാമം ഓഡിറ്റോറിയത്തിൽ പുസ്തക ചർച്ച നടക്കും.ടി.ഡി.രാമകൃഷ്ണന്റെ' പച്ച മഞ്ഞ ചുവപ്പ്' എന്ന നോവലിനെക്കുറിച്ചാണ് ചർച്ച.നാട്യഗ്രാമം പ്രസിഡന്റ് കെ.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിക്കും.