വക്കം: കെ.എസ്.ഇ.ബി,എനർജി മാനേജ്മെന്റ്,ആറ്റിങ്ങൽ നഗരസഭ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഊർജ കിരൺ സമ്മർ കാമ്പെയിൻ ആറ്റിങ്ങലിൽ ആരംഭിച്ചു.ആറ്റിങ്ങൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് നഗരസഭാദ്ധ്യക്ഷ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള,കെ.എസ്.ഇ.ബി ആറ്റിങ്ങൽ എ.എക്സി.ഇ ദിവ്യ,ശ്രദ്ധ സയന്റിഫിക് സൊസൈറ്റി എക്സി.ഡയറക്ടർ ഡോ.ജി.മധുസൂദനൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.