തിരുവനന്തപുരം:കോട്ടൺ ഹിൽ സ്‌കൂളിലെ സമ്മർ ചിൽ അവധിക്കാല ഉത്സവത്തിന്റെ ഭാഗമായി ചലച്ചിത്ര അക്കാ‌ഡമിയുമായി സഹകരിച്ച് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയും ശില്പശാലയും സംഘടിപ്പിച്ചു.ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും സംവിധായകനുമായ കെ.ബി വേണു,വി.എസ് ബിന്ദു എന്നിവർ സിനിമാ ആസ്വാദന ശില്പശാലയും സംവാദവും നയിച്ചു.കുമ്മാട്ടി,ബൈസിക്കിൾ തീവ്സ്,പഥേർ പാഞ്ചാലി,ഒറ്റാൽ,മോഡേൺ ടൈംസ്,ടു പ്ലസ് ടു,റെഡ് ബലൂൺ തുടങ്ങി 15 ലോകസിനിമകളാണ് മൂന്നുദിവസങ്ങളിലായി പ്രദർശിപ്പിക്കുന്നത്.ഡെലിഗേറ്റുകളായ കുട്ടികൾ മയക്കുമരുന്നിനെതിരെ മൊബൈലിൽ ഒരു ദിവസം കൊണ്ട് ചിത്രീകരിച്ച സിനിമയുടെ പ്രദർശനവും നടന്നു.വൈകിട്ട് 6ന് രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും സൗജന്യ സിനിമാപ്രദർശനവും ഒരുക്കിയിട്ടുണ്ട്.മേള ഇന്ന് സമാപിക്കും.